കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അതൃപ്തി പരസ്യപ്പെടുത്തി എന്‍.സി.പി. കടുത്ത അവഗണന നേരിട്ടുവെന്നും ശക്തമായ പ്രതിഷേധമുണ്ടെന്നും മാസി സി. കാപ്പന് എം.എല്‍.എ വ്യക്തമാക്കി.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ പാലായില്‍ ഒമ്പത് പഞ്ചായത്തിലും നഗരസഭയിലും തനിക്ക് ലീഡ് ലഭിച്ചിരുന്നു. അവിടെ ഇക്കുറി രണ്ടു സീറ്റു മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്തുടനീളം നാനൂറോളം സീറ്റുകളില്‍ മത്സരിച്ച എന്‍.സി.പിക്കു ഇത്തവണ 165 സീറ്റു മാത്രമാണ് ലഭിച്ചതെന്നും മാണി സി. കാപ്പന് വ്യക്തമാക്കി.