ത്രിപുരയിലെ ലെനിന്‍പ്രതിമ തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധമറിയിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പശ്ചിമബംഗാളിലെ ബാന്‍ഗുറ വില്ലേജില്‍ നടന്ന പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു മമത. ” ത്രിപുരയിലെ ലെനിന്‍ പ്രതിമ തകര്‍ത്ത സംഭവത്തെ ശക്തമായി അപലപിക്കുന്നു. കാറല്‍മാര്‍ക്‌സോ ലെനിനോ എന്റെ നേതാവല്ല, എങ്കിലും ലോകം സ്വീകരിച്ച രണ്ടുവ്യക്ത്വങ്ങളാണവര്‍. റഷ്യയില്‍ നിരവധി നല്ല കാര്യങ്ങള്‍ ചെയ്തവരാണ്” മമത പറഞ്ഞു.

ത്രിപുരയില്‍ അക്രമപ്രവര്‍ത്തനത്തിനുള്ള അധികാരമല്ല ജനം നല്‍കിയതെന്നും ഇത്തരം ജനാധിപത്യവിരുദ്ധ നിലപാടെടുക്കുന്ന ബി.ജെ.പിയെ ഞങ്ങള്‍ പുറത്താക്കുമെന്നും മമത പറഞ്ഞു. വിശാല മതേതരസംഖ്യം ദേശീയതലത്തില്‍ രൂപീകരിക്കാനുള്ള നീക്കത്തില്‍ മമതയും പങ്കാളിയാകുന്നതിലേക്കുള്ള സൂചന നല്‍കുന്ന വാക്കുകളായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here