മലപ്പുറം: പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി, സൂക്ഷ്മ പരിശോധന ഇന്ന്

0
4

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ പത്രിക സമര്‍പ്പണത്തിനുള്ള സമയം പൂര്‍ത്തിയായി. 16 സ്ഥാനാര്‍ത്ഥികള്‍ക്കായി ആകെ 22 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.  അവസാന ദിവസമായ ഇന്നലെ ഒന്‍പത് പേരാണ് പത്രിക നല്‍കിയത്.

ബി.ജെ.പി.യുടെ ഡമ്മി സ്ഥാനാര്‍ഥിയായി രാമചന്ദ്രന്‍, സ്വതന്ത്ര സ്ഥാനാര്‍ഥികളായി അബ്ദുസ്സലാം, എ.കെ ഷാജി, കെ ഷാജിമോന്‍, അബ്ദുല്‍ സഗീര്‍, മുഹമ്മദ് ഫൈസല്‍, കെ.പി കുഞ്ഞാലിക്കുട്ടി, മുഹമ്മദ്, തൃശൂര്‍ നസീര്‍ എന്നിവരാണ് ഇന്നലെ പത്രിക നല്‍കിയത്.
പി.കെ കുഞ്ഞാലിക്കുട്ടി (യു.ഡി.എഫ്), എം.ബി ഫൈസല്‍ (എല്‍.ഡി.എഫ്), ശ്രീപ്രകാശ് (ബി.ജെ.പി), ഡോ.കെ പദ്മരാജന്‍ (സ്വതന്ത്രന്‍), യൂസുഫ് (സ്വതന്ത്രന്‍) എന്നിവര്‍ നേരത്തെ പത്രിക സമര്‍പ്പിച്ചിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടിക്കു വേണ്ടി നാലും എം.ബി ഫൈസലിനു വേണ്ടി രണ്ടും ശ്രീപ്രകാശിനു വേണ്ടി മൂന്നും സെറ്റ് പത്രികകളാണ് നല്‍കിയത്.

പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് രാവിലെ 11ന് നടക്കും. 27 വരെ പത്രിക പിന്‍വലിക്കാം. ഇതോടെയാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുക.

LEAVE A REPLY

Please enter your comment!
Please enter your name here