മലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ ബൂത്തിലേക്ക്. ബുധനാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ്വരെയാണ് പോളിങ്. വൈകിട്ട് ആറിന് വരിയില്‍ നില്‍ക്കുന്നവര്‍ക്കെല്ലാം വോട്ട് ചെയ്യാന്‍ അവസരംലഭിക്കും.

1175 ബൂത്തുകളിലായി 13,12,693 വോട്ടര്‍മാരാണ് വിധിനിര്‍ണയിക്കുക. പോളിങ് സാമഗ്രികളുടെ വിതരണം ചൊവ്വാഴ്ച ഏഴ് കേന്ദ്രങ്ങളില്‍ നടന്നു. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താനുള്ള എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ട്. 17-നാണ് വോട്ടെണ്ണല്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എം ബി ഫൈസല്‍, യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി, ബിജെപിയുടെ എന്‍ ശ്രീപ്രകാശ് എന്നിവര്‍ക്കുപുറമേ ആറു സ്വതന്ത്രരും മത്സരരംഗത്തുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here