അഡ്വ. എം ബി ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

0
4

മലപ്പുറം:  മലപ്പുറം ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അഡ്വ. എം ബി ഫൈസല്‍ മത്സരിക്കും. ചൊവ്വാഴ്ച പത്രിക സമര്‍പ്പിക്കും. എടപ്പാള്‍ വട്ടംകുളം സ്വദേശിയായ ഫൈസല്‍ ചങ്ങരംകുളം ഡിവിഷനില്‍നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ്.

സിപിഐ എം ജില്ലാകമ്മിറ്റി യോഗത്തിന് ശേഷം ശനിയാഴ്ച ഉച്ചയ്ക്ക് പാര്‍ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.  സിപിഐ എം എടപ്പാള്‍ ഏരിയാകമ്മിറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗവുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here