മഹാരാഷ്ട്രയില്‍ എന്‍.സി.പി, കോണ്‍ഗ്രസ് ശിവസേന സര്‍ക്കാര്‍, സേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനം

0
11

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന- എന്‍്.സി.പി.- കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള നീക്കം അവസാനഘട്ടത്തിലേക്ക്. മൂന്നു പാര്‍ട്ടി നേതാക്കളും സംയുക്തമായി ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കും. ശിവസേന അഞ്ച് വര്‍ഷവം മുഖ്യമന്ത്രി പദം കൈവശം വയ്ക്കും. എന്‍.സി.പിക്കും കോണ്‍ഗ്രസിനും ഉപമുഖ്യമന്ത്രി പദം ലഭിക്കുന്നതുമാണ് ഒത്തുതീര്‍പ്പ് ഫോര്‍മൂല.

എന്‍.സി.പി ശിവസേനയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ആ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും എന്‍.സി.പി നേതാവ് ശരദ് പവാര്‍ വ്യക്തമാക്കി. മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് പൊതു മിനിമം പരിപാടി തയ്യാറാക്കി പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത ദിവസം നടക്കുന്ന സോണിയാ ഗാനധി ശരദ് പവാര്‍ കൂടിക്കാഴ്ചയിലാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാമുണ്ടാവുക.

LEAVE A REPLY

Please enter your comment!
Please enter your name here