മഹാരാഷ്ട്ര കോടതി കയറി, ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍, രാവിലെ 11.30ന് പരിഗണിക്കും

0
10

ഡല്‍ഹി: മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചതിനെതിരെ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ സുപ്രിംകോടതിയില്‍. ബി.ജെ.പി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഞായറാഴ്ച രാവിലെ 11.30ന് കോടതി പരിഗണിക്കും.

മഹാരാഷ്ട്രാ ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്യുന്ന ഹര്‍ജി ഇന്നു തന്നെ പരിഗണിക്കണമെന്നാണ് ആവശ്യം. ഭൂരിപക്ഷം ഉണ്ടോ എന്ന് പരിശോധിക്കാതെയാണ് ഫഡ്‌നാവിസിനെ സത്യപ്രതിജ്ഞ ചെയ്യിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നു. നേരത്തെ കര്‍ണാടകയില്‍ സമാനമായ സാഹചര്യമുണ്ടായപ്പോള്‍ രാത്രിയില്‍ സുപ്രീം കോടതി വാദം കേട്ടിരുന്നു. പുലര്‍ച്ചവരെ വാദം കേട്ടശേഷം വിശ്വാസ വോട്ട് തേടാനായി കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. സമാനമായ സാഹചര്യമാണ് ഇപ്പോഴും ഉള്ളത്. മുതിര്‍ന്ന അഭിഭാഷകരായ കപില്‍സിബലും മനു അഭിഷേക് സിങ്‌വിയുമാവും കോണ്‍ഗ്രസിനുവേണ്ടി ഹാജരാവുക.

അതേസമയം ബി.ജെ.പി പാളയത്തിലേക്ക് അജിത് പവാര്‍ കൂട്ടിയ ഏഴ് വിമത എം.എല്‍.എമാര്‍ കൂടി തിരികെ എന്‍.സി.പി പാളയത്തിലെത്തിയതായിട്ടാണ് റിപ്പോര്‍ട്ട്. മൂന്നു എം.എല്‍.എമാര്‍ മാത്രമാണ് അജിത് പവാറിനൊപ്പമുള്ളതെന്നാണ് റിപ്പോര്‍ട്ട്. അജിത്ത് പവാറിന്റെ കൂടെയായിരുന്ന മുതിര്‍ന്ന നേതാവ് ധനഞ്ജയ് മുണ്ഡെ യോഗത്തിനെത്തിയത് എന്‍.സി.പി. നേതാക്കളെയും ഞെട്ടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here