സര്‍ക്കാര്‍ രൂപീകരണം എങ്ങുമെത്തിയില്ല, എം.എല്‍.എമാരെ സംരക്ഷിക്കാന്‍ പാര്‍ട്ടികളുടെ നെട്ടോട്ടം

0
11

മുംബൈ: കാവല്‍ സര്‍ക്കാരിന്റെ കാലാവധി ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കാനിരിക്കെ, മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം എങ്ങും എത്തിയില്ല. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ബി.ജെ.പിക്കും ശിവസേനയ്ക്കും ഇടയിലുളള തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ കോണ്‍ഗ്രസും എം.എല്‍.എമാരെ ഹോട്ടലിലേക്ക് മാറ്റി.

ശിവസേന എം.എല്‍.എമാര്‍ മുംബൈയിലെ ഹോട്ടലിലാണെങ്കില്‍ ജയ്പൂരിലേക്കാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നീങ്ങുന്നത്. കൂറുമാറ്റത്തിനായി 25 മുതല്‍ 50 കോടി രൂപവരെയാണ് ബി.ജെ.പി വാഗ്ദാനം ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. പ്രതിപക്ഷ നേതാവ് വിജയ് നന്ദെറാവുവിന്റെ വീട്ടില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാവിലെ യോഗം ചേര്‍ന്നിരുന്നു. പിന്നാലെയാണ് 44 അംഗങ്ങളെയും ജയ്പൂരിലേക്കു മാറ്റാന്‍ നടപടി തുടങ്ങിയത്.

അതിനിടെ, ശിവസേനയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി ആര്‍.എസ്.എസ്. കേന്ദ്രങ്ങള്‍ തുടരുകയാണ്. ആര്‍.എസ്.എസിന്റെ പ്രത്യേക ദൂതന്‍ കഴിഞ്ഞ ദിവസം ശിവസേന അധ്യക്ഷനുമായി ചര്‍ച്ച നടത്തി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇന്നു രാവിലെ മുംബൈയിലെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here