മാവധ് കൗശിക് കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ്

ന്യൂഡല്‍ഹി | കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡണ്ടായി മാധവ് കൗശിക് തിരഞ്ഞെടുക്കപ്പെട്ടു. ഉത്തര്‍പ്രദേശിലെ എഴുത്തുകാരനായ മാധവ് കൗശിക് അക്കാദമിയുടെ മുന്‍ വൈസ് പ്രസിഡണ്ടാണ്. ബി.ജെ.പി പിന്തുണയുള്ള പാനലിലെ കന്നട എഴുത്തുകാരന്‍ പ്രൊഫ. മല്ലേപുരം ജി. വെങ്കടേഷ്, സ്വതന്ത്ര സ്ഥാനാര്‍ഥി മഹാരാഷ്ട്രയിലെ എഴുത്തുകാരനായ രംഗനാഥ് പഠാരെ എന്നിവരെ തോല്‍പിച്ചാണ് മാധവ് കൗശിക് കേന്ദ്രസാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

അക്കാദമി നേതൃത്വത്തിലേക്ക് സംഘപരിവാര്‍ അനുകൂലികള്‍ കൂടി മത്സരിച്ചതോടെ മത്സരം കടുത്തിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സംഘപരിവാര്‍ അനുകൂല സ്ഥാനാര്‍ഥി കുമദ് ശര്‍മ വിജയിച്ചു. ഔദ്യോഗിക പാനലില്‍ മത്സരിച്ച മലയാളി സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ ഒരു വോട്ടിന് ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദി വിഭാഗം മേധാവി കുമുദ് ശര്‍മയോട് പരാജയപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here