കരുണാനിധി അന്തരിച്ചു

0

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം. കരുണാനിധി(94) അന്തരിച്ചു. ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിയോഗം. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അവയവങ്ങള്‍ തകരാറിലാണെന്നും വൈകുന്നേരം പുറത്തിറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ 6.10നായിരുന്നു അന്ത്യം.

രണ്ടു ദിവസം മുമ്പ് ആരോഗ്യനില മെച്ചെപ്പെട്ടെങ്കിലും പെട്ടന്ന് മോശമാകുകയായിരുന്നു. കരുണാനിധിയുടെ മരണത്തെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ചെന്നൈയിലും മറ്റു പ്രധാന സ്ഥലങ്ങളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

1924 ജൂണ്‍ 23നാണ് മുത്തുവേല്‍ കരുണാനിധി ജനിച്ചത്. 14-ാം വയസുമുതല്‍ സാമൂഹ്യ വിഷയങ്ങളില്‍ സജീവമായി തുടങ്ങിയ കരുണാനിധിക്ക് മാതാപിതാക്കള്‍ ഇട്ടപേര് ദക്ഷിണാമൂര്‍ത്തിയെന്നായിരുന്നു. തിരക്കഥാ കൃത്തായിട്ടാണ് സിനിമയില്‍ പ്രവേശിച്ചത്. 33-ാമത്തെ വയസില്‍ കുളിത്തലൈയില്‍ നിന്ന അസംബ്ലിയിലെത്തി. പിന്നാലെ പാര്‍ട്ടി ട്രഷറര്‍, പ്രതിപക്ഷ ഉപനേതാവ് മന്ത്രി തുടങ്ങിയ സ്ഥാനങ്ങളിലേക്ക്. 69 ല്‍ ഡി.എം.കെ സ്ഥാപനക നേതാവായിരുന്ന സി.എന്‍. അണ്ണാദുരെ അന്തരിച്ചതിനെ തുടര്‍ന്ന് അമരത്തെത്തി. ഇതോടെ തമിഴകത്തിന്റെ മുഖ്യമന്ത്രിയുമായി.

LEAVE A REPLY

Please enter your comment!
Please enter your name here