കേന്ദ്ര വിമര്‍ശനം ‘നയ’ത്തില്‍ ഒഴിവാക്കി: ഗവര്‍ണറുടെ  നടപടിയില്‍ പുതുമയില്ലെന്ന് കുമ്മനം

0
5
തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാറിന്റെ നയപ്രഖ്യാപനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗം ഒഴിവാക്കി വായിച്ച ഗവര്‍ണറുടെ നടപടിയില്‍ പുതുമയില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേന്ദ്രന്‍. പ്രസംഗം നീണ്ടുപോകുന്ന അവസരത്തില്‍ ഇത്തരത്തില്‍ അപ്രസക്തഭാഗങ്ങള്‍ വിട്ടുകളയാറുണ്ട്. വായിച്ചതായി കണക്കാക്കാമെന്നു പറഞ്ഞ് നയപ്രസംഗം മേശപ്പുറത്തുവച്ച ചരിത്രവും മുന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ പി. സദാശിവം നയപ്രഖ്യാന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍  വിട്ടുകളഞ്ഞെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു കുമ്മനം.

LEAVE A REPLY

Please enter your comment!
Please enter your name here