വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ മേയര്‍ വി.കെ. പ്രശാന്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. നവമാധ്യമങ്ങളില്‍ കുമ്മനത്തെ ടാര്‍ജറ്റ് ചെയ്ത് ‘കുമ്മനടി’ എന്ന പ്രയോഗം നടത്തിയ കടകംപള്ളിയുടെ നീക്കം പാളി.

കുമ്മനം മത്സരിച്ചാലും മേയര്‍ വി.കെ. പ്രശാന്ത് വിജയിക്കുമെന്നടിച്ചതോടെ ‘വോട്ടുമറിക്കല്‍’ കണക്കുകളുടെ ബലത്തില്‍ നിരത്തി പ്രതിരോധിക്കുകയാണ് ബി.ജെ.പി. അനുകൂലികള്‍. ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന് പണികൊടുത്ത് ‘കമലയടി’ എന്ന പ്രയോഗം നവമാധ്യമങ്ങളില്‍ നിറഞ്ഞത്.

ജനപ്രതിനിധിയല്ലാത്ത കുമ്മനം മെട്രോ ഉദ്ഘാടനത്തില്‍ പങ്കെടുത്തിനെ കടകംപള്ളി വിമര്‍ശിച്ചതോടെയാണ് പിണറായി വിജയന്റെ ഭാര്യ കമല വിവിധ സര്‍ക്കാര്‍ പരിപാടികളും ചര്‍ച്ചകളിലും മുഖ്യമന്ത്രിക്കൊപ്പം ഇരിക്കുന്ന ചിത്രങ്ങള്‍ ‘കമലയടി’ എന്ന് വിശേഷിപ്പിച്ച് ട്രോള്‍കള്‍ ഇറങ്ങിയത്. ഔട്ട്‌സ്‌പോക്കണ്‍ എന്ന ബി.ജെ.പി. അനുകൂല ഗ്രൂപ്പില്‍ ട്രോള്‍ ഇറങ്ങിയതോടെ തരംഗമാകുകയാണ് ‘കമലയടി’.

മാന്യമായ ഭാഷയില്‍ കുമ്മനം രാജശേഖരന്‍ മറുപടി പറഞ്ഞതോടെ ആദ്യം മാപ്പുപറഞ്ഞ കടകംപള്ളി വീണ്ടും ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. ഇതിനും കുമ്മനം നല്‍കിയ മറുപടി കടകംപള്ളിക്കുതന്നെ വിനയായി.

‘വാറ്റുകാരന്റെ പറ്റുബുക്കില്‍ എന്റെ പേര് ഉണ്ടായിട്ടില്ല” എന്നു പറഞ്ഞ കുമ്മനത്തിന് മന്ത്രി മറുപടി പറഞ്ഞതോടെ, ”കോഴിക്കള്ളന്റെ തലയില്‍ പൂടയുണ്ടാകുമെന്ന ന്യായപ്രകാരം അങ്ങ് തലയില്‍ തപ്പി നോക്കിയതിന് ഞാനല്ല കുറ്റക്കാരന്‍” – എന്ന് കുമ്മനം തിരിച്ചടിച്ചതോടെ കടകംപള്ളിക്ക് മറുപടിയില്ലാതായി.

എല്ലാറ്റിനും കാരണമായത് കടകംപള്ളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണെന്നാണ് സൈബര്‍ സഖാക്കളുടെ വിലാപം. മുഖ്യമന്ത്രിയും ഭാര്യയും ട്രോളുകളില്‍ സജീവസാന്നിധ്യമായതോടെ പ്രതിരോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ഒക്‌ടോബര്‍ 3-ന്
കടകംപള്ളി സുരേന്ദ്രന്റെ ആദ്യ പോസ്റ്റ്:

ഒക്‌ടോബര്‍ 5-ന് കുമ്മനം നല്‍കിയ മറുപടി

മാപ്പുപറഞ്ഞശേഷം കടകംപള്ളി ഒക്‌ടോബര്‍ 7-ന് ഇട്ട പോസ്റ്റ്‌

ഇതിന് കുമ്മനം നല്‍കിയ മറുപടി

LEAVE A REPLY

Please enter your comment!
Please enter your name here