കോടിയേരിയോട് ചൈനയിലോട്ട് വിട്ടോളാന്‍ കുമ്മനം

0
5

തിരുവനന്തപുരം: മാതൃരാജ്യത്തോട് സ്‌നേഹം തോന്നാത്ത സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചൈനയില്‍ പോകുന്നതാണ് ഉചിതമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കന്‍ സാമ്രാജ്യത്വ അജന്‍ഡയ്ക്കായി ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നുവെന്ന കോടിയേരിയുടെ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോടിയേരിയുടെ പ്രസംഗം രാജ്യദ്രോഹമാണ്. ദേശവിരുദ്ധ ശക്തികള്‍ക്ക് കുടപിടിക്കുന്ന സി.പി.എം. നേതാവിനെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കണം. പാക്കിസ്ഥാനില്‍ നിന്നുള്ളതിനേക്കാള്‍ ഭീഷണി ചൈനയില്‍നിന്നാണെന്ന് കരസേനാ മേധാവി വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സി.പി.എം. നേതാവിന്റെ ചൈനീസ് അനുകൂല പ്രസംഗം. കോടിയേരിയെപ്പോലെയുള്ളവര്‍ അവരുടെ സ്വപ്‌ന നാട്ടിലേക്ക് പോകണം. ചൈനാഭക്തന്‍മാര്‍ക്ക് അതാകും നല്ലതെന്നും കുമ്മനം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here