ബംഗളൂരു: പിടിച്ചു നില്‍ക്കാനുള്ള എല്ലാ അടവും പരാജയപ്പെട്ടു. ദിവസങ്ങളായി തുടരുന്ന നാടകത്തിനൊടുവില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ്- ദള്‍ സര്‍ക്കാര്‍ വീണു. വിശ്വാസപ്രമേയത്തെ 99 പേര്‍ പിന്തുണച്ചപ്പോള്‍ 105 പേര്‍ എതിര്‍ത്തു.

വോട്ടെടുപ്പ് ഇനിയും നീട്ടാനാകില്ലെന്ന സ്ഥിതിയില്‍ ചൊവ്വാഴ്ച സമ്മേളിച്ച സഭയിലെത്താതെ വൈകുന്നേരം വരെ മുഖ്യമന്ത്രി കുമാരസ്വാമി വീട്ടു നില്‍ക്കുകയായിരുന്നു. വൈകുന്നേരത്തോടെ സഭയിലെത്തിയ മുഖ്യമന്ത്രി നിലവിലെ സംഭവ വികാസങ്ങളില്‍ മനം മടുത്തെന്നും മുഖ്യമന്ത്രി പദം ഒഴിയാന്‍ തയാറാണെന്നും അറിയിച്ചു. തുടര്‍ന്ന് ഭരണപ്രതിപക്ഷങ്ങളുടെ ആവശ്യപ്രകാരം ഡിവിഷന്‍ വോട്ടിംഗിലൂടെ അംഗബലം നിര്‍ണയിച്ചു.

നിയമസഭ വിശ്വാസപ്രമേയത്തിലെ വോട്ടെടുപ്പിലേക്കു കടക്കുന്നതിനു മുന്നോടിയായി ബംഗളൂരുവില്‍ രണ്ടു ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഭൂരിപക്ഷം നഷ്ടമായ സ്ഥിതിക്ക് കുമാരസ്വാമി രാജ്ഭവനിലെത്തി രാജിക്കത്ത് സമര്‍പ്പിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഔദ്യോഗികമായി ബുധനാഴ്ച അവകാശവാദം ഉന്നയിക്കും. നാലാം തവണ മുഖ്യമന്ത്രി കസേരയിലെത്തുന്ന യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും. സ്വതന്ത്രന്‍ അടക്കം രണ്ടു പേരുടെ പിന്തുണയോടെ ബി.ജെ.പിക്ക് 107 പേരുടെ പിന്തുണയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here