കുമാരസ്വാമിയും പരമേശ്വരയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, ദേശീയ നേതാക്കള്‍ ബംഗളൂരുവിലേക്ക്

0

ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി ജെ.ഡി.എസിലെ എച്ച്.ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസിലെ ജി പരമേശ്വരവും ഇന്നു സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ വിവിധ പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ കര്‍ണാടകയിഇ എത്തി തുടങ്ങി.

കോണ്‍ഗ്രസിന് 22 മന്ത്രിസ്ഥാനവും ജെ.ഡി.എസിന് 12 സ്ഥാനവും, അങ്ങനെ മൊത്തം 34 മന്ത്രിമാരായിരിക്കും സര്‍ക്കാരിലുണ്ടാവുക. മന്ത്രിമാരുടെ കാര്യം ഇ്ന്നത്തെ സത്യപ്രതിജ്ഞയ്ക്ക് ശേഷം തീരുമാനിക്കും. സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെ.ഡി.എസും പങ്കിടാന്‍ ധാരണയായി. കോണ്‍ഗ്രസ് നേതാവ് കെ.ആര്‍ രമേശ് കുമാറായിരിക്കും സ്പീക്കര്‍. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അടക്കമുള്ള നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ബംഗളൂരുവിലെത്തിയിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here