തര്‍ക്കങ്ങള്‍ പരിഹരിച്ചു, കെ.പി.സി.സി. സംസ്ഥാന സമിതിക്ക് രൂപമായി

0

തിരുവനന്തപുരം: കോണ്‍ഗ്രസിലെ അംഗത്വ പട്ടികയ്ക്ക് അന്തിമ രൂപമായി. ദിവസങ്ങള്‍ നീണ്ടുനിന്ന ആശയക്കുഴപ്പം പരാതികളില്‍ തീര്‍പ്പാക്കി ഹൈക്കമാന്‍ഡ് പരിഹരിച്ചു. 304 അംഗ പട്ടികയില്‍ 282 പേര്‍ ബ്ലോക്ക് കമ്മിറ്റി പ്രതിനിധികളാണ്. 15 പേര്‍ പാര്‍ലമെന്ററി പാര്‍ട്ടി പ്രതിനിധികളും ഏഴൂ പേര്‍ കെ.പി.സി.സി. മുന്‍ പ്രസിഡന്റുമാരുമാണ്. ഗ്രൂപ്പ് പ്രതിനിധികളല്ലാത്ത, എ.കെ. ആന്റണി അടക്കമുള്ള 22 പേരുണ്ട്. വനിതകള്‍ 28. 45 വയസിനു താഴെയുള്ളവരുടെ പ്രാതിനിധ്യം 45 ആയി ഉയര്‍ത്തി. ഉമ്മന്‍ ചാണ്ടി, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ നിര്‍ദേശിച്ച പി.സി. വിഷ്ണുനാഥ്, സരോജിനി എന്നിവരെ ബ്ലോക് പ്രതിനിധികളായി തന്നെ ഉള്‍പ്പെടുത്തി. കെ. മുരളീധരന്‍ നിര്‍ദേശിച്ച മഹേശ്വരന്‍ നായര്‍ക്കും പട്ടികയില്‍ ഇടം ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here