തെരഞ്ഞെടുപ്പ് ഒഴിവാക്കുന്നു, കെ.പി.സി.സി. പ്രസിഡന്റിനെ സമവായത്തിലൂടെ പ്രഖ്യാപിക്കും

0

തിരുവനന്തപുരം: കെ.പി.സി.സിയ്ക്ക് പുതിയ പ്രസിഡന്റ് ഉടന്‍. വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിനു മുമ്പേ പുതിയ കെ.പി.സി.സി. പ്രസിഡന്റിനെ പ്രഖ്യാപിച്ചേക്കും. ഹൈക്കമാന്റ് മുന്നോട്ടു വച്ച നിര്‍ദേശം ഗ്രൂപ്പ് നേതാകള്‍ അംഗീകരിച്ചതോടെയാണ് തെരഞ്ഞെടുപ്പ് ഒഴിവാകുന്നത്. ഇന്നലെ രാത്രിയാണ് ഗ്രൂപ്പ് നേതാക്കള്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയത്.
സംഘടനാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി കുടിക്കാഴ്ച ഉടന്‍ നടക്കും. നിലവിലെ ധാരണപ്രകാരം 20നു മുമ്പ് ബ്ലോക്കുകളില്‍ നിന്നുള്ള കെ.പി.സി.സി ഭാരവാഹികളെ നിശ്ചയിക്കും. ഒക്‌ടോബര്‍ ആദ്യവാരത്തിലാകും പ്രസിഡന്റ് തെരഞ്ഞെടുപ്പ്. എന്നാല്‍, ബ്ലോക്ക് പ്രതിനിധികളുടെ കാര്യത്തില്‍ പല സ്ഥലങ്ങളിലും നിലനില്‍ക്കുന്ന തര്‍ക്കമാണ് ഗ്രൂപ്പുകളെ വലയ്ക്കുന്നത്. ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പിലേക്കു തന്നെ നീങ്ങേണ്ടിവരും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here