സോളാര്‍ കേസ്: കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്ന് എം.എം. ഹസന്‍

0
1

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയുള്ള ആരോപണങ്ങളെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്‍. സോളാര്‍ കേസിന്റെ പേരില്‍ കോണ്‍ഗ്രസിലെ സമുന്നതരായ നേതാക്കളെ തേജോവധം ചെയ്യുന്നതിനും പാര്‍ട്ടിലെ തകര്‍ക്കുന്നതിനും എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ രാഷ്ട്രീയമായും നിയമപരമായും നേരിടും. കമ്മിഷന്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തുടന്‍ നടപടികള്‍ സ്വീകരിക്കും. എന്നാല്‍, പ്രത്യേക സമര പരിപാടികള്‍ ആലോചിച്ചിട്ടില്ലെന്ന് രാഷ്ട്രീയകാര്യ സമിതി യോഗത്തിനുശേഷം അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here