തിരുവനന്തപുരം: ഹൈക്കാമാന്‍ഡ് സ്വരം കടുപ്പിച്ചു. പ്രമുഖ നേതാക്കള്‍ വീതം വയ്പ്പിനെ ചോദ്യം ചെയ്ത് രംഗത്ത്…കെ.പി.സി.സി. പട്ടിക പൂര്‍ത്തിയാകാതെ ഇനിയും നീട്ടിക്കൊണ്ടുപോയാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന തിരിച്ചറിയില്‍ നേതാക്കള്‍.
പട്ടികയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഗ്രൂപ്പ് നേതാക്കള്‍ നീക്കം തുടങ്ങി. പട്ടിക മാറ്റയില്ലെങ്കില്‍ കേരളത്തെ ഒഴിവാക്കി എ.ഐ.സി.സി തെരഞ്ഞെടുപ്പ് നടത്തുമെന്ന് കെ.പി.സി.സിക്ക് ഹൈക്കമാന്‍ഡ് താക്കീത് നല്‍കിയതോടെയാണ് കാര്യങ്ങള്‍ വേഗത്തിലായത്. മാത്രവുമല്ല, ഒഴിവാക്കപ്പെട്ടവരുടെ പരാതികള്‍ ഹൈക്കമാന്റിലേക്ക് പ്രവഹിക്കുകയാണ്. പിന്നാലെയാണ് വി.എം. സുധീരന്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരുടെ പരസ്യ വിമര്‍ശനങ്ങള്‍.
282 പേരുടെ കെ.പി.സി.സി പട്ടികയ്ക്കാണ് ഇരു ഗ്രൂപ്പുകളും ചേര്‍ന്ന് രൂപം നല്‍കിയത്. പട്ടികയ്‌ക്കെതിരെ ഇരുഗ്രൂപ്പിലും പെടാത്തവരും വനിതകളും യുവാക്കളും എം.പിമാരും പരാതി പറഞ്ഞു. മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പട്ടിക മാറ്റത്തിന് നിര്‍ദേശിച്ചിട്ടും ഗ്രൂപ്പുകള്‍ ഇതിനു തയാറായില്ല. ഒഴിവാക്കാനാകില്ല, കൂടുല്‍ പേരെ ചേര്‍ത്തോളൂവെന്നായിരുന്നു ഗ്രൂപ്പുകളും നിലപാട്.
രണ്ടു പേര്‍ ചേര്‍ന്നുണ്ടാക്കിയ പട്ടിക അംഗീകരിക്കേണ്ടെന്ന് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് അതോററ്റി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് നിര്‍ദേശം നല്‍കി. അര്‍ഹരെ ഒഴിവാക്കല്‍, വനിതാ, യുവ, ദളിത് പ്രാതിനിധ്യക്കുറവ്, മാനദണ്ഡങ്ങളുടെ ലംഘനം തുടങ്ങിയവയാണ് കെ.പി.സി.സി പട്ടികയ്‌ക്കെതിരായ ഹൈക്കാന്‍ഡിന്റെ കടുത്ത നിലപാടിന് കാരണം. യുവാക്കളുടെയും വനിതകളുടെയും പ്രാതിനിധ്യം കൂട്ടി പട്ടികയില്‍ മാറ്റം വരുത്തുമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്റെ പ്രതികരണം.

 

LEAVE A REPLY

Please enter your comment!
Please enter your name here