കെവിന്‍ വധം: എ.എസ്.ഐ ഉമ്മന്‍ ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെന്നു കോടിയേരി

0

കണ്ണൂര്‍: കോട്ടയത്തെ കെവിന്‍ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എ.എസ്.ഐ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായി നടന്നയാളാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പോലീസ് അസോസിയേഷന്റെ ഭാഗമായുള്ള ഒരു ഉദ്യോഗസ്ഥന്റെ പേരിലും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പോലീസ് അസോസിയേഷന്റെ ഭാഗമായി പ്രവര്‍ത്തിച്ചവരാണ് ഇപ്പോള്‍ ആരോപണ വിധേയരാവരെന്നും ഇതിനകത്തെ കളി വ്യക്തമാണെന്നും കോടിയേരി പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here