ആപത്ത് ചൂണ്ടിക്കാട്ടുന്നത് രാജ്യസ്‌നേഹമുള്ള ഇന്ത്യാക്കാരന്റെ നിലപാട്: കോടിയേരി

0
2

അമേരിക്കന്‍ സാമ്രാജ്യത്വത്തോടൊപ്പം ചേര്‍ന്ന് ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നുവെന്ന പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയിലും കേരളകൗമുദിയിലും എഴുതിയ ”ചൈന ഇന്നും ദഹനക്കേടോ?’ എന്ന ലേഖനത്തിലാണ് അദ്ദേഹം ചൈനാ കൊറിയാ അനുകൂലപരാമര്‍ശത്തെക്കുറിച്ച് വിശദീകരിക്കുന്നത്.

”ചൈനയെ ഒറ്റപ്പെടുത്താന്‍ ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളെ അമേരിക്കന്‍ സാമ്രാജ്യത്വം കൂട്ടുപിടിച്ചിരിക്കുകയാണ്. ഇന്ത്യ ഇതില്‍ പങ്കാളിയാകുന്നതിന്റെ ആപത്ത് ചൂണ്ടിക്കാട്ടുകയാണ് ഞാന്‍ ചെയ്തത്. രാജ്യസ്‌നേഹമുള്ള ഏതൊരു ഇന്ത്യാക്കാരനും ഇപ്രകാരമുള്ള ഒരു നിലപാടെടുക്കാനുള്ള ഭരണഘടനാ സ്വാതന്ത്ര്യമുണ്ട് ” ലേഖനത്തില്‍ പറയുന്നു.

വടക്കന്‍കൊറിയയെപ്പറ്റി വികൃതമായ കഥകള്‍ പ്രചരിപ്പിക്കുന്നത് അമേരിക്കയാണെന്നും കൊറിയ സോഷ്യലിസ്റ്റ് ആശയസംഹിതകളുമായി മുന്നോട്ടുപോകുന്ന രാജ്യമാണെന്നും കോടിയേരി വിശദീകരിക്കുന്നു. ഇന്ത്യയെന്ന രാജ്യത്തോടും ഇന്ത്യാക്കാരോടുമുള്ള പ്രഥമ പ്രതിബദ്ധത മുറുകെപിടിച്ചുകൊണ്ടാണ് സി.പി.എം. പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിമര്‍ശകരെ ഓര്‍മ്മപ്പെടുത്തുന്നു.

ഇന്ത്യയ്ക്കുനേരെ നിരന്തരം സംഘര്‍ഷമുണ്ടാക്കുന്ന ചൈനീസ് പട്ടാളത്തിന്റെ നിലപാടുകള്‍ ചര്‍ച്ചയാകുന്ന ഘട്ടത്തിലാണ് കോടിയേരിയുടെ ചൈനീസ് അനുകൂലപരാമര്‍ശങ്ങള്‍ വിവാദമായത്. രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിയടക്കമുള്ള സി.പി.എം. നേതാക്കള്‍വടക്കന്‍കൊറിയയിലെ ഏകാധിപതി കിം ജോന്‍ ഉന്നിനെ പുകഴ്ത്തി രംഗത്തുവന്നതും ചര്‍ച്ചയായതോടെയാണ് കമ്യൂണിസ്റ്റ് രാജ്യങ്ങളോടുള്ള നിലപാട് കോടിയേരി വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here