ശബരിമലയില്‍ നിലപാട് മയപ്പെടുത്തി സി.പി.എം, സ്ത്രീകളെ കൊണ്ടുപോകാനും വരാനും പാര്‍ട്ടി ഇടപെടില്ല

0

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധം കനപ്പിക്കുമ്പോള്‍ സി.പി.എം നിലപാട് മയപ്പെടുത്തുന്നു. സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും വരാനും സി.പി.എം ഇടപെടില്ലെന്ന് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെ പ്രതിവാര കോളത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

ശബരിമലയില്‍ പ്രാര്‍ത്ഥിക്കാന്‍ ഭക്തരായ സ്ത്രീകള്‍ക്ക് പ്രായഭേദമന്യോ ലഭിച്ചിരിക്കുന്ന അവസരം ഇഷ്ടമുള്ള സ്ത്രീകള്‍ക്കു ഉപയോഗിക്കാമെന്ന് ശബരിമല: പുലരേണ്ടത് ശാന്തിയെന്ന ലേഖനത്തില്‍ അദ്ദേഹം പറയുന്നു. താല്‍പര്യമില്ലാത്തവര്‍ അങ്ങോട്ടു പോകണ്ട. അയ്യപ്പഭക്തരായ പുരുഷന്മാരുടെ ആരാധനാ സ്വാതന്ത്ര്യത്തിലും സി.പി.എം ഇടപെട്ടിട്ടില്ല. വിശ്വാസികളുടെ വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ സി.പി.എം ഇടപെടുന്നുവെന്ന് ആരോപിക്കുനനത് അസംബന്ധമാണെന്നും കോടിയേരി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here