തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു.

ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി, 2020 നവംബര്‍ 13 നാണ് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് താത്കാലിക ചുമതല എ. വിജയരാഘവന് നല്‍കുകയായിരുന്നു. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് കോടിയേരിക്ക് സെക്രട്ടറി സ്ഥാനത്തു മടങ്ങിയെത്താന്‍ അനുമതി നല്‍കിയത്.

ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി അവധിയെടുത്തത്. മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതിനു പിന്നാലെയായിരുന്നു നടപടി. പാര്‍ട്ടി സമ്മേളനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കോടിയേരി മടങ്ങിയെത്തുന്നതെന്നതും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here