മാണി പ്രഖ്യാപിച്ചു, പിന്തുണ യു.ഡി.എഫിന്

0

പാലാ: ഒടുവില്‍ മാണി നിലപാടെടുത്തു. കേരളാ കോണ്‍ഗ്രസ് ചെങ്ങന്നൂരില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. ഇന്ന് ചേര്‍ന്ന നിര്‍ണ്ണായക ഉപസമിതി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

കൂടുതല്‍ കാര്യങ്ങള്‍ ചെങ്ങന്നൂരില്‍ നടക്കുന്ന കേരള കോണ്‍ഗ്രസിന്റെ പൊതുസമ്മേളനത്തില്‍ വ്യക്തമാക്കുമെന്ന് മാണി പറഞ്ഞു. ഇന്നലെ യു.ഡി.എഫ് നേതാക്കള്‍ മാണിയെ വീട്ടിലെത്തി കണ്ടിരുന്നു. ഇന്ന് രാവിലെ മാണിയും ജോസഫും പ്രത്യേക കൂടിക്കാഴ്ചയും നടത്തിയിരുന്നു. മുന്നണിയിലേക്ക് മടങ്ങാനും കേരളാ കോണ്‍ഗ്രസില്‍ ധാരണയായിട്ടുണ്ടെന്നാണ് സൂചന.

Read More:-

മഞ്ഞുരുകുമോ ? മാണിയെ വീട്ടിലെത്തി കണ്ട് യു.ഡി.എഫ് നേതാക്കള്‍, പിന്തുണയില്‍ ചൊവ്വാഴ്ച മനസു തുറക്കും


Loading...

LEAVE A REPLY

Please enter your comment!
Please enter your name here