ഇടതിനെയും വലതിനെയും ഒപ്പം നിര്‍ത്തിയ പൊളിറ്റീഷന്‍ മാജിക്ക്, ആടിയത് ബാര്‍ കോഴയിലും

0

പ്രതിസന്ധികളില്‍ തളരാതെ അവയെ അവസരമാക്കുന്ന പൊളിറ്റീഷന്‍ മാജിക്ക്. അതാണ് സര്‍വസമ്മതനായ നേതാവിലേക്ക് ഉയരാന്‍ കെ.എം. മാണി ഉപയോഗിച്ച ആയുധം. ഇടതു മുന്നണിയിലോട്ടോ ഐക്യജനാധിപത്യ മുന്നണിയിലോട്ടോ എങ്ങോട്ടു ചരിഞ്ഞാലും മാണിയുടെയും കേരള കോണ്‍ഗ്രസിന്റെയും നിലപാടുകള്‍ക്ക് കേരള രാഷ്ട്രീയത്തില്‍ അതിന്റേതായ പ്രസക്തി നിലനിര്‍ത്താനും മാണിയിലെ കൗശലക്കാരനായ നേതാവിന് സാധിച്ചിരുന്നു.

കോണ്‍ഗ്രസ് നേതാവ് പി.ടി. ചാക്കോയുടെ കൈപിടിച്ച് രാഷ്ട്രീയത്തിലേക്ക് പിച്ചവച്ച കെ.എം. മാണി. 59 ല്‍ കെ.പി.സി.സി. അംഗത്തിലേക്ക് എത്തിയതുമുതല്‍ ശ്രദ്ധേയനായി തുടങ്ങി. ജില്ലാ കമ്മിറ്റി അംഗമായിരിക്കേ, 64 ല്‍ കേരള കോണ്‍ഗ്രസിലേക്ക്. പിന്നാലെ കേരളാ കോണ്‍ഗ്രസിന്റെ പാലാ സ്ഥാനാര്‍ത്ഥി. കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായി.

അടിയന്തരാവസ്ഥയ്ക്കുശേഷം 75 ല്‍ സി. അച്യൂതമേനോന്‍ മന്ത്രിസഭയില്‍ ധനമന്ത്രി. അടുത്ത കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തരം. പിന്നീടിങ്ങോട്ടുള്ള അര നൂറ്റാണ്ട് കോണ്‍ഗ്രസിനൊട് ഒപ്പം കൂടുമ്പോഴും പിണങ്ങിമാറുമ്പോഴും കേരള രാഷ്ട്രീയത്തിലെ ഒഴിവാക്കാനാകാത്ത സാന്നിധ്യമായിരുന്ന മാണി സാര്‍. ഒട്ടുമുക്കാല്‍ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുളള മാണി സാര്‍, വീണ്ടും ഇടതുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് 2016 ല്‍ ബാര്‍ കോഴ വിവാദം.

കെ.എം. മാണി കൂടി അംഗമായ ഉമ്മന്‍ചാണ്ടി മന്ത്രിസഭ പ്രഖ്യാപിച്ച ബാര്‍ കോഴ അന്വേഷണത്തില്‍ കസേര നഷ്ടമായി. മുന്നണി വിട്ട മാണിയും കൂട്ടരും യു.ഡി.എഫിലേക്ക് മടങ്ങിയെത്തിയത് മാസങ്ങള്‍ക്കു മുമ്പും.

LEAVE A REPLY

Please enter your comment!
Please enter your name here