മാണിയെ എൽഡിഎഫിലെത്തിക്കാൻ നീക്കം

0
1

കോട്ടയം: കെ.എം. മാണിയെയും കേരള കോൺഗ്രസി(എം)നെയും എൽഡിഎഫിലെത്തിക്കാൻ  നീക്കം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ്  മാണിയെ എൽ.ഡി.എഫിലേക്കെത്തിക്കാനുള്ള നീക്കത്തിന് ചുക്കാൻ പിടിക്കുന്നത് എൽ.ഡി.എഫ് ഘടകകക്ഷി നേതാവായ സ്കറിയാ തോമസാണ്.  ഇതോടെ, കേരളാ കോൺഗ്രസ് മാണി വിഭാഗത്തിൽ നിന്നു വിട്ടുപിരിഞ്ഞ സ്കറിയാ തോമസ് വീണ്ടും മാണിയുമായി കൈകോർക്കുന്നതിനാണ് അരങ്ങൊരുങ്ങുന്നത്. കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ ജോണി നെല്ലൂരും പുതിയ പുതിയ സഖ്യത്തിലുണ്ട്. കർഷക കൂട്ടായ്മ  എന്ന പേരിൽ സംഘടിപ്പിക്കപ്പെടുന്ന പുതിയ നീക്കത്തിന്  ഇൻഫാം, കത്തോലിക്കാ കോൺഗ്രസ് എന്നിവയുടെ പിന്തുണയും ഉറപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here