കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് : സി.പി.എം പിന്തുണയോടെ കേര‍ളാ കോൺഗ്രസ് എമ്മിന് വിജയം, നെറികേടെന്ന് കോണ്‍ഗ്രസ്‌

0
4

കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണയോടെ കേര‍ളാ കോൺഗ്രസ് എമ്മിന് വിജയം. കേരള കോണ്‍ഗ്രസിലെ സക്കറിയാസ് കുതിരവേലിയാണ് എട്ടിനെതിരെ 12 വോട്ടുകൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.  22 അംഗ ജില്ല പഞ്ചായത്തില്‍ സി.പി.എമ്മിന്റെ ആറ് അംഗങ്ങളും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു.പി.സി.ജോർജ് വിഭാഗം വോട്ട് അസാധുവാക്കി. സി.പി.ഐ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റ ജോഷി ഫിലിപ്പ് രാജിവച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

മണിക്കൂറുകൾ നീണ്ട നാടകീയ നീക്കങ്ങൾക്ക് ഒടുവിലാണ് യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മുമായി കൈകോർക്കാൻ കേരള കോൺഗ്രസ് തീരുമാനിച്ചത്. മുൻധാരണകൾ തെറ്റിച്ച് കോട്ടയത്ത് മാണിയും പാർട്ടിയും കാണിച്ചത് കടുത്ത രാഷ്ട്രീയ നെറികേടാണെന്ന നിലപാടിലാണ് കോൺഗ്രസ്.

LEAVE A REPLY

Please enter your comment!
Please enter your name here