കിം ജോങ് ഉന്നിന്റെ ചിത്രം ഉള്‍പ്പെടുത്തി സി.പി.എം ഏരിയാ സമ്മേളന പോസ്റ്റര്‍, പരിഹസിച്ച് ബി.ജെ.പി, കോണ്‍ഗ്രസ്

0

തിരുവനന്തപുരം: പാര്‍ട്ടിയുടെ ഏരിയാ സമ്മേളന പോസ്റ്ററില്‍ ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നിന്റെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദമായി.
സിപിഎം നടപടിയെ വിമശിച്ച് ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി.സംഭവം വിവാദമായതിനെ തുടര്‍ന്ന് ഫഌ്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ജില്ലാ പാര്‍ട്ടി നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മന്ത്രി എം.എം. മണിയുടെ ത്തിലെനെടുങ്കണ്ടം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായിസിപിഎം സ്ഥാപിച്ചഫഌ്‌സ് ബോര്‍ഡിലാണ് കിം ജോങ് ഉന്നിന്റെ ചിത്രമുള്ളത്.പോസ്റ്ററിന്റെ ചിത്രം സഹിതം ട്വീറ്ററിലൂടെയാണ് ബിജെപി ദേശീയ വക്താവായ സംബിത് പത്രയും കോണ്‍ഗ്രസ്നേതാവായവി.ടി. ബല്‍റാമും സിപിഎമ്മിന്റെ നടപടിയെ വിമര്‍ശിച്ചത്.എതിരാളികളെ കൊന്നൊടുക്കുന്ന പോര്‍ക്കളമായി കേരളത്തെ മാറ്റിയവരാണ് സിപിഎമ്മുകാര്‍ എന്നതുകൊണ്ട് ഇക്കാര്യത്തില്‍ വലിയ അതിശയമൊന്നുമില്ല എന്നാണ് സംബിത് പത്രയുടെ ട്വീറ്റ്. ആര്‍എസ്എസ്, ബിജെപി ഓഫീസുകളിലേക്ക് മിസൈല്‍ വിക്ഷേപിക്കലാവും സിപിഎമ്മിന്റെ അടുത്ത പദ്ധതിയെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ട്വീറ്റില്‍ പരിഹസിച്ചിട്ടുണ്ട്.ഉത്തരകൊറിയയിലെ കുടുംബവാഴ്ച്ചയെ പരോക്ഷമായി സൂചിപ്പിച്ചാണ് സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here