എല്‍.ഡി.എഫിന്റെ സീറ്റെണ്ണം വര്‍ദ്ധിച്ചു, നഷ്ടം യു.ഡി.എഫിന്, തൃപ്പൂണിത്തറയില്‍ ബി.ജെ.പിയുടെ അട്ടിമറി

തിരുവനന്തപുരം | തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഇടതു മുന്നണിക്കു മുന്നേറ്റം. എല്‍.ഡി.എഫ്. 24 ഇടത്തും യു.ഡി.എഫ് 12 ഇടത്തും ബി.ജെ.പി ആറിടത്തും വിജയിച്ചു. തെരഞ്ഞെടുപ്പിനു മുന്നേയുള്ള കണക്കു പ്രകാരം എല്‍.ഡി.എഫ് 19, യു.ഡി.എഫ് 16, ബി.ജെ.പി 7 എന്നിങ്ങനെയായിരുന്നു കണക്കുകള്‍.

ഒമ്പതു വാര്‍ഡുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ഇതില്‍ 7 എണ്ണം യുഡിഎഫില്‍നിന്നും രണ്ടെണ്ണം ബിജെപിയില്‍ നിന്നുമാണ്. 3 എല്‍ഡിഎഫ് വാര്‍ഡുകളില്‍ യുഡിഎഫും, രണ്ടിടത്ത് ബിജെപിയും ജയിച്ചു. തൃപ്പൂണിത്തുറ നഗരസഭയിലെ സിറ്റിംഗ് സീറ്റുകളില്‍ പരാജയപ്പെട്ടതോടെ എല്‍.ഡി.എഫിനു കേവല ഭൂരിപക്ഷം നഷ്ടമായി.

കൊല്ലം പെരിനാട് പഞ്ചായത്തിലെ നാന്തിരിക്കല്‍, ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം, പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്തിലെ ഈട്ടിച്ചുവട്, ഇടുക്കി ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ വെള്ളന്താനം, എറണാകുളം കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി, തശൂര്‍ തൃക്കൂര്‍ പഞ്ചായത്തിലെ ആലങ്ങോട്, മലപ്പുറം വള്ളികുന്ന് പഞ്ചായത്തിലെ പരുത്തിക്കാട് എന്നീ വാര്‍ഡുകളാണ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തത്. കൊല്ലം ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി, പാലക്കാട് പല്ലശ്ശന പഞ്ചായത്തിലെ കുടല്ലൂര്‍ വാര്‍ഡുകളാണ് ബിജെപിയില്‍ നിന്ന് പിടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here