കേരള കോൺഗ്രസ് -എമ്മിന്‍റെ നീക്കം നിർഭാഗ്യകരമെന്ന് പി.ജെ ജോസഫ്

0
2

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റു തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് -എമ്മിന്‍റെ നീക്കം നിർഭാഗ്യകരമെന്ന് പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ്. പുതിയ കൂട്ടുകെട്ടുകൾ പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. പ്രാദേശിക തലത്തിൽ യുഡിഎഫുമായി യോജിച്ച് പോകാനായിരുന്നു ചരൽക്കുന്ന് ക്യാമ്പിലെ തീരുമാനമെന്നും ജോസഫ് പറഞ്ഞു.

അതേസമയം സിപിഎം പിന്തുണയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം നേടിയതിന് പിന്നാലെ കേരളാ കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്‍റ് ഇ ജെ ആഗസ്തി സ്ഥാനം രാജിവെച്ചു. പ്രസിഡന്റായി 25 വര്‍ഷം പൂര്‍ത്തിയായതാണ് രാജി വെയ്ക്കാന്‍ കാരണം എന്നും കെഎംമാണിയുടെ നിര്‍ദേശപ്രകാരം ഇനി പ്രവര്‍ത്തിക്കുമെന്നും ആഗസ്തി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here