മൃതദേഹം രാജാജി ഹാളിലെത്തിച്ചു, അന്ത്യവിശ്രമം എവിടെയെന്ന് തീരുമാനമായില്ല, ഹൈക്കോടതിയില്‍ രാവിലെ വാദം തുടരും

0

ചെന്നൈ: കരുണാനിധിക്ക് അന്ത്യവിശ്രമത്തിനു ചെന്നൈ മറീനാ ബീച്ചില്‍ വേണമെന്ന് ഡി.എം.ഐ. സ്ഥലം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ നിലപാടിനെ ചൊല്ലി സംഘര്‍ഷം. ആവശ്യവുമായി ഹൈക്കോടതിയിലെത്തിയ ഡി.എം.കെയുടെ ഹര്‍ജിയില്‍ രാത്രി വാദം കേട്ടു. രാവിലെ എട്ടിന് കേസ് വീണ്ടും പരിഗണിക്കും.

എം.കരുണാനിധിയുടെ മൃതദേഹം പൊതുജനങ്ങള്‍ക്ക് ദര്‍ശിക്കാനായി ചെന്നൈ രാജാജി ഹാളിലെത്തിച്ചു. മുന്‍തമിഴ്‌നാട് മുഖ്യമന്ത്രിമാരായ സി.എന്‍.അണ്ണാദുരൈ, എം.ജി.ആര്‍, ജയലളിത എന്നിവരുടെ മൃതശരീരങ്ങളും മുന്‍പ് ഇവിടെ പൊതുദര്‍ശനത്തിന് വച്ചിരുന്നു. രാജാജി ഹാളിന്റെ അതേ പടിക്കെട്ടുകളില്‍ ചാഞ്ഞുകിടന്നാവും കരുണാനിധിയും ജനലക്ഷങ്ങള്‍ക്ക് മുന്‍പില്‍ അവസാനമായി പ്രത്യക്ഷപ്പെടുക. പുലര്‍ച്ചെ 5.30ഓടെയാണ് സി.ഐ.ടി നഗറിലെ കനിമൊഴിയുടെ വീട്ടില്‍ നിന്നും കരുണാനിധിയുടെ ഭൗതികദേഹം ആംബുലന്‍സില്‍ രാജാജി നഗറിലെത്തിച്ചത്.

ബീച്ചില്‍ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മകന്‍ സ്റ്റാലിന്‍ മുഖ്യമന്ത്രി ഇ പളനിസ്വാമിയെ കണ്ടിരുന്നു. എന്നാല്‍ അനുകൂല തീരുമാനം സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. വിഷയത്തില്‍ ഡി.എം.കെ. അണികള്‍ വൈകാരികമായി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി ചാര്‍ജ് നടത്തി. നേതാക്കള്‍ ഇടപെട്ടാണ് അണികളെ സമാധാനിപ്പിച്ചത്.

ഇതിനിടെ, സംസ്‌കാരം മറീന ബീച്ചില്‍ തന്നെ വേണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം ഗാന്ധി മണ്ഡപത്തില്‍ രണ്ടേക്കര്‍ സ്ഥലം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. വിഷയത്തില്‍ മറുപടി പറയാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വാദം രാവിലെ തുടരാന്‍ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here