എം.എല്‍.എമാര്‍ ഹൈദരാബാദില്‍, കൊഴിഞ്ഞുപോക്കുണ്ടെന്ന് സൂചന

0

ബംഗളൂരു: കര്‍ണാടകയില്‍ എം.എല്‍.എമാരെ സംരക്ഷിക്കാന്‍ എഴുപ്പമല്ലെന്ന് മനസിലാക്കിയ കോണ്‍ഗ്രസ് ജെ.ഡി.എഫ് നേതൃത്വങ്ങള്‍ അവരെ മറ്റുസ്ഥലങ്ങളിലേക്കു മാറ്റി. വിമാനമാര്‍ഗം കൊച്ചിയിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ റോഡ് മാര്‍ഗമാണ് യാത്ര തിരിച്ചത്. കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ രാവിലെയോടെ ഹൈദ്രാബാദിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം യെദ്യൂരപ്പ കൈക്കൊണ്ട നടപടികള്‍ കോണ്‍ഗ്രസിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നതായിരുന്നു. ഹോട്ടലില്‍നിന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റിയതടക്കമുള്ള നടപടികളും എം.എല്‍.എമാരെ മാറ്റാന്‍ പ്രോരിപ്പിച്ചിട്ടുണ്ട്. കുമാരസ്വാമിയടെ നേതൃത്വത്തിലാണ് എം.എല്‍.എമാര്‍ ബംഗളൂരു വിട്ടത്. അതേസമയം, പുറപ്പെട്ട എം.എല്‍.എമാരില്‍ കൊഴിഞ്ഞു പോക്കുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മൂന്നു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിക്കു പിന്തുണ പ്രഖ്യാപിച്ചതായിട്ടാണ് സൂചന.

അതേസമയം, ഭൂരിപക്ഷമുണ്ടെന്നു കാട്ടി യെദ്യൂരപ്പ ഗവര്‍ണര്‍ക്കു നല്‍കിയ കത്തുകള്‍ സുപ്രീം കോടതി ഇന്നു പരിഗണിക്കും. ഭൂരിപക്ഷത്തിനു യെദ്യൂരപ്പ നടത്തിയിട്ടുള്ള വാദങ്ങളാണ് കോടതി ഇന്ന് പരിശോധിക്കുന്നത്. അതിനാല്‍ തന്നെ യെദ്യൂരപ്പയുടെ ഭാവിക്ക് കോടതി നിര്‍ദേശം നിര്‍ണ്ണായകമാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here