ബംഗളൂരു: വിമതര്‍ക്കൊപ്പം മൂന്നു എം.എല്‍.എമാര്‍ കൂടി കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിളിച്ച നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുത്തില്ല. എം.എല്‍.എമാരുടെ രാജിക്കത്തില്‍ സ്പീക്കര്‍ ഇന്ന് തീരുമാനമെടുക്കും.

അഞ്ജലി നിംബാള്‍ക്കര്‍, കെ. സുധാകരന്‍, റോഷന്‍ ബെയ്ഗ് എന്നിവരാണ് പുതുതായി വിട്ടുനിന്നത്. എം.ടി.ബി. നാഗരാജ് യോഗത്തിനെത്തിയില്ലെങ്കിലും ആരോഗ്യപകരമായ അസൗകര്യം അറിയിച്ചുവെന്നാണ് വിവരം. ഇന്നലെ രാത്രിയോടെ എല്ലാ സാമാജികരുടെ വീടുകളിലും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കണമെന്ന് അറിയിച്ച് വിപ്പ് എത്തിച്ചിരുന്നു. വിപ്പ് ലംഘിക്കുന്നവരെ അയോഗ്യരാക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണ് നടപടി. അതിനിടെ, മുംബൈയിലായിരുന്ന വിമത എം.എല്‍.എമാര്‍ ഇന്നലെ ഗോവയിലേക്കു മാറി.

13 അംഗങ്ങളുടെ രാജി സ്പീക്കര്‍ സ്വീകരിച്ചാല്‍ നിയമസഭാംഗങ്ങള്‍ 211 ആയി കുറയും കേവലഭൂരിപക്ഷത്തിന് 106. സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവര്‍ നിലവില്‍ 104 മാത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here