കര്‍ണാടക മന്ത്രിസഭാ വികസനത്തിന് ധാരണ, ആഭ്യന്തം കോണ്‍ഗ്രസിന്, ധനകാര്യം ജെ.ഡി.എസിന്

0

ഡല്‍ഹി: കര്‍ണാടകയില്‍ മന്ത്രിസഭാ വികസനം സംബന്ധിച്ച് കോണ്‍ഗ്രസും ജെ.ഡി.എസും ധാരണയിലെത്തി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുമെന്നും ഇരുപാര്‍ട്ടികളും പ്രഖ്യാപിച്ചു. ഇരുപാര്‍ട്ടികളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയെയും പ്രഖ്യാപിച്ചു. വകുപ്പു വിഭജന ധാരണ പ്രകാരം ധനകാര്യമന്ത്രി സ്ഥാനം ജെ.ഡി.എസിനു ലഭിക്കും. ആഭ്യന്തരം കോണ്‍ഗ്രസ് കൈകാര്യം ചെയ്യും. 22 വകുപ്പുകള്‍ കോണ്‍ഗ്രസിനും 12 വകുപ്പുകള്‍ ജെ.ഡി.എസിനും ലഭിക്കും. ജൂണ്‍ ആറിനാകും മന്ത്രിസഭാ വിപുലീകരണം നടക്കുക.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here