വിമാനത്തില്‍ കടത്തി ? കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് ഒരാള്‍ അപ്രത്യക്ഷനായി

0

ബെംഗളൂരു: വിധാന്‍ സൗധയ്ക്കു മുന്നില്‍ പ്രതിഷേധിക്കാനെത്തുന്നതിനിടെ കോണ്‍ഗ്രസിന് ഒരു എം.എല്‍.എയെ നഷ്ടപ്പെട്ടു. ഇയാള്‍ ബി.ജെ.പിയുടെ പിടിയിലാണെന്ന് കോണ്‍ഗ്രസ് എം.പി. ഡി.കെ. സുരേഷ് സ്ഥിരീകരിക്കുകയും ചെയ്തു. ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് കോണ്‍ഗ്രസ് ക്യാമ്പ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. എച്ച്.എ.എല്‍ വിമാനത്താവളത്തില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ ഇയാള്‍ പറന്നുവെന്നാണ് വിവരം.

മസ്‌കി എം.എല്‍.എ പ്രതാപ്ഗൗഡ പാട്ടീലിനെയാണ് കടത്തിയതായി വാര്‍ത്ത വന്നിരിക്കുന്നത്. വിജയനഗര്‍ എം.എല്‍.എ ആനന്ദ് സിംഗ് കൂറുമാറി ബി.ജെ.പി ക്യാമ്പിലേക്ക് പോയതായും റിപ്പോര്‍ട്ടുണ്ട്. ഇദ്ദേഹം ഇന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നില്ല.

എന്‍ഫോഴ്‌സ്‌മെന്റ് അടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ഭയക്കേണ്ട നിരവധി എം.എല്‍.എമാര്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ് ക്യാമ്പുകളിലുണ്ടെന്നതാണ് അവര്‍ നേരിടുന്ന ഒരു തലവേദന.

അഞ്ചോളം എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്നാണ് ബി.ജെ.പി ക്യാമ്പ് അവകാശപ്പെടുന്നത്. എന്നാല്‍ ഇവര്‍ ആരൊക്കെയെന്ന് വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ പേര്‍ എത്തുമെന്ന് അവര്‍ അവകാശപ്പെടുകയും ചെയ്യുന്നു. അതേസമയം, ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്ര എം.എല്‍.എ എതിര്‍ പാളയത്തില്‍ എത്തിയിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here