നാടകീയ നീക്കങ്ങള്‍, അവകാശം ഉന്നയിച്ച് ഇരുപക്ഷവും, ഇനി ഗവര്‍ണര്‍ വിളിക്കണം

0

ബംഗളൂരു: തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ അപ്രതീക്ഷിത നീക്കങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. മന്ത്രിസഭാ രൂപീകരണത്തിനു അവകാശവാദം ഉന്നയിച്ചു കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യവും ബി.ജെ.പിയും ഗവര്‍ണറെ കണ്ടു.

ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാഴ്ചത്തെ സമയമാണ് ബി.ജെ.പി തേടിയിരിക്കുന്നത്. കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യനീക്കത്തിനു പിന്നാലെയായിരുന്നു ബി.ജെ.പി നടപടി.

എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സ്വതന്ത്രരുടെ പിന്തുണ തികയില്ല, കോണ്‍ഗ്രസിലെയോ ജനതാദളിലെയോ കുറച്ചുപേരുടെ പിന്തുണ വേണം… അതിലുള്ള മറുതന്ത്രങ്ങള്‍ പാളയത്തില്‍ രൂപപ്പെടുത്താനുളള തിരക്കിലാണ് ബി.ജെ.പി. മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ ബംഗളൂരുവിലേക്ക് തിരിക്കുകയും ചെയ്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here