ബെംഗളൂരു | നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്ന കർണാടകയിൽ കേവല ഭൂരിപക്ഷവും കടന്ന് കോൺഗ്രസ് അധികാരത്തിലേക്ക്. ശക്തികേന്ദ്രങ്ങളിലാണ് ബിജെപി തകർന്നടിഞ്ഞത്. കോൺഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുമ്പോഴും ബിജെപി വിട്ട് എത്തിയ ജഗദീഷ് ഷെട്ടർ പരാജയം ഏറ്റുവാങ്ങി. പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ വൻ ഭൂരിപക്ഷത്തോടെ വിജയത്തിലേക്ക് കുതിക്കുകയാണ്.
आज कांग्रेस महासचिव श्रीमती @priyankagandhi जी ने शिमला स्थित प्रसिद्ध जाखू हनुमान मंदिर में पूजा-अर्चना कर देश की सुख-समृद्धि की प्रार्थना की। pic.twitter.com/IlTXdYAtjN
— Congress (@INCIndia) May 13, 2023
അതേസമയം പല ബി.ജെ.പി പ്രമുഖർ പിന്നിലാണ്. സിപിഎം ഏറെ പ്രതീക്ഷ പുലർത്തിയ ബാഗേപ്പള്ളിയിൽ കോൺഗ്രസിനു പിന്നിൽ മൂന്നാം സ്ഥാനത്താണ്. നിർണായക ശക്തിയാകുമെന്നു കരുതുന്ന ജനതാദളി (എസ്) ന് അവരുടെ പഴയ പ്രകടനം കാഴ്ചവയ്ക്കാനായില്ല. 500, 1000 വോട്ടുകൾ മാത്രം ലീഡ് നിലയുള്ള 30 ൽ പരം സീറ്റുകളാകും അവസാന മണിക്കൂറുകളിലെ കക്ഷിനിലയിൽ നിർണായകമാകുക. 7 മണ്ഡലങ്ങളിൽ സ്വതന്ത്രരാണ് മുന്നിൽ. ഇവരിൽ പലരും കോൺഗ്രസിന്റെയോ ബിജെപിയുടെയോ റിബലുകളാണ്.