കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ നാലു പേരെ സി.പി.എം പുറത്താക്കി. എം.വി. ആകാശ് (ആകാശ് തില്ലങ്കേരി), സി.എസ്. ദീപ് ചന്ദ്, ടി.കെ. അസ്‌കര്‍, കെ.അഖില്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ജില്ലാ കമ്മിറ്റി യോഗം നടന്നത്. പാര്‍ട്ടി നയങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് നടപടി. പാര്‍ട്ടി നടപടിക്കു മുമ്പ് ആകാശ് തില്ലങ്കേരിയുടെ പിതാവ് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയതും വാര്‍ത്തായായിട്ടുണ്ട്.
അതേസമയം, ഫസല്‍ വധക്കേസില്‍ പ്രതിയായി എറണാകുളം ജില്ലയില്‍ കഴിയുന്ന കാരായി രാജനെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിലനിര്‍ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here