ഹര്‍ത്താല്‍ നടത്താന്‍ എല്ലാവര്‍ക്കും അവകാശം: കാനം രാജേന്ദ്രന്‍

0

ദളിത് സംഘടനകള്‍ ഇന്നു നടത്തുന്ന ഹര്‍ത്താലിനെതിരേ പതിവില്ലാത്ത വിധം ഹര്‍ത്താല്‍ വിരോധം പറയുന്നവര്‍ക്ക് മറുപടിയുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഹര്‍ത്താല്‍ നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ദളിതരുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ത്താല്‍ ദിനത്തില്‍ വാഹനം തടഞ്ഞെന്ന് ആരോപിച്ച് ദളിത് നേതാവ് ഗീതാനന്ദനെയടക്കം പോലീസ് അറസ്റ്റുചെയ്ത നടപടി വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. മറ്റ് സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലിനിടെ പ്രധാനനേതാക്കളെ അറസ്റ്റുചെയ്യുന്ന നടപടി പോലീസ് സ്വീകരിച്ചിരുന്നില്ല. ഇതിനിടെയാണ് കാനം ദളിത് ഹര്‍ത്താലിനെ പിന്തുണച്ചത്. യു.ഡി.എഫും മുസ്ലീംലീഗും ഹര്‍ത്താലിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here