സി.പി.ഐക്ക് പ്രതിപക്ഷത്തിന്റെ നിലപാടല്ല, ഇടതുപക്ഷത്തിന്റെ നിലപാടാണെന്ന് കാനം

0

തിരുവനന്തപുരം:. സിപിഐക്ക് പ്രതിപക്ഷത്തിന്റെ നിലപാടാണെന്ന സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ പ്രസ്താവനക്ക് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐക്ക് പ്രതിപക്ഷത്തിന്റെ നിലപാടല്ല, ഇടതുപക്ഷത്തിന്റെ നിലപാടാണെന്ന് കാനം പറഞ്ഞു.

നിലമ്പൂർ ഏറ്റുമുട്ടൽ തെറ്റെന്ന് ഇന്ത്യയിലെ ഇടതുപക്ഷത്തിന്‍റെ നിലപാടാണ്. അതെങ്ങനെ പ്രതിപക്ഷ നിലപാടാകുമെന്നും അദ്ദേഹം ചോദിച്ചു. അഭിപ്രായവ്യത്യാസങ്ങള്‍ സി.പി.എമ്മുമായി ചര്‍ച്ച ചെയ്യാന്‍ തയാറെന്നും അദ്ദേഹം വ്യക്തമാക്കി. ജിഷ്ണുവിന്റെ കുടുംബത്തോടുള്ള മുഖ്യമന്ത്രിയുടെ ചോദ്യത്തെ കുറിച്ചുള്ള കാനത്തിന്റെ പ്രതികരണം സമരം കൊണ്ടെന്ത് നേടിയെന്നത് മുതലാളിമാരുടെ ചോദ്യമാണെന്നായിരുന്നു.

രമണ്‍ ശ്രീവാസ്തവ എന്ന കേള്‍ക്കുമ്പോള്‍ സിറാജുന്നീസയെയും കെ കരുണാകരനെയുമാണ് ഓര്‍മ്മ വരുന്നത്. എന്നാല്‍ ഉപദേശകരായി ആരെ നിയമിക്കണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here