ഖമറുന്നീസ അന്‍വറിനെ വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി

0
7

മലപ്പുറം: പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ചെയ്യുകയും ബി.ജെ.പിയെ പ്രകീര്‍ത്തിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്ത സംഭവത്തില്‍ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നീസ അന്‍വറിനെ വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി. അഡ്വ. കെ.പി മറിയുമ്മയ്ക്കാണ് പകരം ചുമതല. ബി.ജെ.പിയെ സംബന്ധിച്ച് അവർ പറഞ്ഞ കാര്യങ്ങള്‍ നിഷേധിക്കാന്‍ തയ്യാറായിട്ടില്ല എന്നു പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പ്രസിഡന്‍റ് സ്ഥാനത്തു നീക്കിയതെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഇറക്കിയ വാർത്താ കുറിപ്പില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here