മധ്യപ്രദേശില്‍ നയിക്കാന്‍ കമല്‍നാഥ്, രാജസ്ഥാനില്‍ ഗഹ്‌ലോത്

0
13

ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ കമല്‍നാഥ് നയിക്കും. രാത്രി ഭോപ്പാലില്‍ നടന്ന കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗത്തിലാണ് പ്രഖ്യാപനം. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം. സംസ്ഥാനത്ത് ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല.

രാജസ്ഥാനില്‍ മുന്‍മുഖ്യമന്ത്രി അശോക് ഗഹ്‌ലോതിന്റെ പേരിനാണ് പരിഗണന ലഭിച്ചിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ ജോതിരാദിത്യ സിന്ധ്യയെയും സച്ചിന്‍ പൈലറ്റിനെയും ദേശീയ രാഷ്ട്രീയത്തില്‍തന്നെ നിലര്‍ത്താനാണ് ധാരണ.

ഡല്‍ഹിയിലെ തുഗ്ലക് ലൈനിലുള്ള കോണ്‍ഗ്രസ് അധ്യക്ഷന്റെ വീട്ടില്‍ രാവിലെ മുതല്‍ രാത്രിവരെ നടന്ന മാരത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനമുണ്ടായത്. മധ്യപ്രദേശില്‍ നിന്ന് കമല്‍നാഥും സിന്ധ്യയും രാജസ്ഥാനില്‍ നിന്ന് ഗഹ്‌ലോതും പൈലറ്റും ചര്‍ച്ചയ്ക്ക് എത്തിയിരുന്നു. രാഹുലിന്റെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു.

ഛത്തീസ്ഗഡില്‍ ഭൂപേഷ് ഭാഗല്‍, സിങ്‌ദേവ്, സാഹു, ചന്ദ്രദാസ് മഹന്ദ് എന്നിവരാണ് പരിഗണനയില്‍. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഛത്തീസ്ഗഡില്‍ പിസിസി അദ്ധ്യക്ഷന്‍ ഭൂപേഷ് ഭാഗെലിന്റെ വസതിയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു.

അതേസമയം രാജസ്ഥാന്‍, ചത്തിസ്ഗഢ് എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശമുന്നയിച്ച് സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു. അശോക് ഗെഹ്‌ലോട്ടിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനുള്ള എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനം സച്ചിന്‍ പൈലറ്റിന് നല്‍കണമെന്നാവശ്യപ്പെട്ട് ഗുജ്ജര്‍ വിഭാഗം ഇന്നലെ തെരുവിലിറങ്ങിയിരുന്നു.

രാഹുലിന്റെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. ഛത്തീസ്ഗഡില്‍ ഭൂപേഷ് ഭാഗല്‍, സിങ്‌ദേവ്, സാഹു, ചന്ദ്രദാസ് മഹന്ദ് എന്നിവരാണ് പരിഗണനയില്‍. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഛത്തീസ്ഗഡില്‍ പിസിസി അദ്ധ്യക്ഷന്‍ ഭൂപേഷ് ഭാഗെലിന്റെ വസതിയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here