‘ഇതെന്തു പ്രഹസനമാണ് സജീ….’ എന്ന കുമ്പളങ്ങി നൈറ്റ്‌സിലെ ഡയലോഗ് നേരില്‍ക്കാണുകയാണ് പൊതുജനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂടും കൊഴുത്തതോടെ രാഷ്ട്രീയ പ്രഹസനങ്ങള്‍ കണ്ട് ഊറിച്ചിരിക്കുകയാണ് ജനങ്ങള്‍. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി സി. ദിവാകരനും ചൊവ്വാഴ്ച നടന്ന പൊങ്കാല ഉത്സവത്തിന് കരിക്കകം ദേവീക്ഷേത്രനടയിലെത്തിയ വീഡിയോയാണ് വാട്‌സാപടക്കമുള്ള സോഷ്യല്‍മീഡിയായില്‍ ചര്‍ച്ചയാകുന്നത്. നടതുറയ്ക്കുന്നതും കാത്ത് തൊഴുകൈകളോടെ ഭക്തിപൂര്‍വ്വം നില്‍ക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖനും ഒപ്പമുണ്ടായതോടെയാണ് സി.ദിവാകരനെയും മന്ത്രിയെയും  പരവേശത്തിലാക്കിയത്.

ആരോ വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ട മന്ത്രിയാകട്ടെ നടതുറന്നതോടെ തൊഴുതുകാട്ടിയ സി.ദിവാകരന്റെ കൈപിടിച്ചൊന്നു വലിക്കുന്നുമുണ്ട്. വീഡിയോ എടുത്തയാള്‍ പിന്‍മാറിയശേഷം പിന്നേട് ഭക്തിപൂര്‍വ്വം തൊഴുതുനില്‍ക്കുന്ന കടകംപള്ളിയുടെ ചിത്രവും വൈറലാണ്.
ലോക്‌സഭയിലേക്കുള്ള കന്നി അയ്യപ്പനാണ് താനെന്നും എല്ലാവരും കൈതന്നാല്‍ കയറിപോകുമെന്നും പറഞ്ഞാണ് സി.ദിവാകരന്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതും. ശബരിമലയിലെ യുവതീപ്രവേശന വിഷയം എങ്ങനെ ജനങ്ങളെ സ്വാധീനിച്ചൂവെന്നത് ആര്‍ക്കും പ്രവചിക്കാനാകാത്ത സ്ഥിതിയുണ്ട്. വിശ്വാസികളെ പ്രകോപിപ്പിക്കേണ്ടെന്ന കര്‍ശനനിലപാടിലാണ് ഇടതുപക്ഷം. യഥാര്‍ത്ഥ വിശ്വാസികളെ ജനം തിരിച്ചറിയുമെന്നാണ് ബിജെപിയുടെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here