മാര്‍ക്കുദാനം നടത്തിയ വിവാദത്തില്‍ അദാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ആശംസാ പ്രസംഗം നടത്തി തന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ.ഷറഫുദ്ദീന് മടങ്ങിയെന്ന് കഴിഞ്ഞദിവസം പറഞ്ഞ മന്ത്രി ജെ.ടി. ജലീലിന്റെ വാദം കള്ളമെന്നു തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
അദാലത്തില്‍ പ്രൈവറ്റ് സെക്രട്ടറി മുഴുവന്‍ സമയവും പങ്കെടുത്തില്ലെന്ന മന്ത്രിയുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്.
ദൃശ്യങ്ങളില്‍ അദാലത്ത് കഴിഞ്ഞശേഷം സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങ് വരെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ.കെ ഷറഫുദ്ദീന് പങ്കെടുത്തിരുന്നതായി കാണാം. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസും അദാലത്തിലുണ്ടായിരുന്നു. സര്‍വകലാശാല തന്നെ ശേഖരിച്ച ദൃശ്യങ്ങള്‍ തന്നെ മന്ത്രിയുടെ വാദങ്ങള്‍ പൊളിക്കുന്നത്.
കെ.ടി. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം ഉന്നയിച്ച ആരോപണത്തിനു വിശദീകരണമായാണ് മന്ത്രി ജലീല്‍ തന്റെ പ്രൈവറ്റ് സെക്രട്ടറി ചടങ്ങില്‍ ആശംസ നടത്തിയ ശേഷം മടങ്ങിയെന്നു പറഞ്ഞത്.