തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ചുമതലയേറ്റു. ഇന്നു രാവിലെ തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനിലെത്തിയ സുരേന്ദ്രന് പ്രവര്‍ത്തകര്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്.

സുരേന്ദ്രനെ സ്വീകരിക്കാന്‍ രാവിലെ മുതല്‍ തന്നെ ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയിരുന്നു. പ്ലക്കാര്‍ഡുകളുയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ സുരേന്ദ്രനെ സ്വീകരിച്ചത്. തുടര്‍ന്ന് റോഡ്‌ഷോയുടെ അകമ്പടിയോടെ നിയുക്ത സംസ്ഥാന പ്രസിഡന്റ് ബി.ജെ.പി ആസ്ഥാനത്തേക്ക്. കേന്ദ്രമന്ത്രി വി. മുരളീധരന്‍ അടക്കം ഒട്ടുമുക്കാല്‍ നേതാക്കളും ചടങ്ങിനെത്തിയിരുന്നു. ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള ഘടകകക്ഷി നേതാക്കളും എത്തിയിരുന്നു. എന്നാല്‍, കുമ്മനം രാജശേഖരര്‍, ശോഭാ സുരേന്ദ്രന്‍, എം.ടി. രമേശ് തുടങ്ങിയവരുടെ അഭാവം കല്ലുകടിയായി.

LEAVE A REPLY

Please enter your comment!
Please enter your name here