കുമ്മനത്തിന് ഗവര്‍ണര്‍ പദവി; ട്രോളല്ലെന്ന് ട്രോളിയ മനോരമചാനലിനെ വിമര്‍ശിച്ച് കെ.സുരേന്ദ്രന്‍

0

ട്രോളന്മാരുടെ എക്കാലത്തെയും ഇഷ്ടവേട്ടമൃഗമായിരുന്നു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പുട്ടിന് പീരപോലെ നാട്ടിലെന്തു നടന്നാലും ട്രോള്‍ പേജുകളില്‍ അദ്ദേഹത്തിനും സ്ഥാനം കിട്ടിയിരുന്നു. വന്ന് വന്ന് ചാനലുകാരും അത് ഏറ്റുപിടിച്ചതോടെയാണ് സംഗതി കൈവിട്ടത്.

കഴിഞ്ഞദിവസം കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറാക്കി രാഷ്ട്രപതിയുടെ നിയമനഉത്തരവ് പുറത്തിറങ്ങിയിരുന്നു. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മനോരമന്യൂസ് ചാനലാണ് ട്രോളന്മാരെ അനുകരിക്കാന്‍ ശ്രമിച്ചത്. കുമ്മനം ഗവര്‍ണര്‍ (ട്രോളല്ല) എന്ന തലക്കെട്ടിലാണ് ചാനല്‍ വാര്‍ത്ത സ്‌ക്രോള്‍ ചെയ്തത്.

ഇത്തരത്തില്‍ വാര്‍ത്ത കൈകാര്യം ചെയ്തത് തരംതാണ മാധ്യമപ്രവര്‍ത്തനമാണെന്നും പിതൃശൂന്യനടപടി എന്ന വാക്കുകൊണ്ടു വിശേഷിപ്പിച്ചാല്‍ പോലും മതിയാവില്ലെന്നും കെ.സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സംസ്‌കാരം അങ്ങാടിയില്‍ നിന്നും വാങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം ചാനലിനെ ഓര്‍മ്മിപ്പിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here