കെ. സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍

0
1

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രനെ പ്രഖ്യാപിച്ചു. ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ ഡല്‍ഹിയിലാണ് സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചത്.

പി.എസ്. ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണറായി നിയമിച്ചശേഷം ഏറെ നാളായി ഒഴിഞ്ഞുകിടന്ന അധ്യക്ഷ പദവിയിലേക്കാണ് സുരേന്ദ്രന്‍ എത്തുന്നത്. പാര്‍ട്ടിയെ ശക്തമായി മുന്നോട്ടു നയിക്കുമെന്നു അവസരം ഫലപ്രദമായി വിനിയോഗിക്കുമെന്നും കെ. സുരേന്ദ്രന്‍ പ്രതികരിച്ചു.

എ.ബി.വി.പിയിലൂടെ സജീവ രാഷ്ട്രീയത്തിലേക്കെത്തിയ സുരേന്ദ്രന്‍ കോഴിക്കോട് ഉള്ള്യേരി സ്വദേശിയാണ്. ഷീബയാണ് ഭാര്യ.

LEAVE A REPLY

Please enter your comment!
Please enter your name here