കെ.ആര്‍ അരവിന്ദാക്ഷന്‍ അന്തരിച്ചു

0

കോഴിക്കോട്: സിഎംപി അരവിന്ദാക്ഷ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍ അരവിന്ദാക്ഷന്‍(66) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം.കണ്ണൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ രക്തം ഛര്‍ദ്ദിച്ച് അവശനായ നിലയിലായ അരവിന്ദാക്ഷനെ കഴിഞ്ഞ ദിവസം രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം സ്വദേശമായ കോട്ടയത്തേക്ക് കൊണ്ടുപോയി.സംസ്‌കാരം വൈകുന്നേരം നാലിന് കോട്ടയം തിരുനക്കരയിലെ വീട്ടുവളപ്പില്‍.കോട്ടയം അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ 2.30 വരെമൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here