അറിഞ്ഞില്ലേ… ജോസഫിന്റെ ഓഫീസ് കോട്ടയത്ത് തുറന്നു

0

കോട്ടയം: നേതൃയോഗം വിളിച്ച് കേരളാ കോണ്‍ഗ്രസില്‍ ഭിന്നതകളില്ലെന്ന് പ്രഖ്യാപിക്കുമെന്നു പറയുന്നതിനിടെ, പഴയ ജോസഫ് ഗ്രൂപ്പിന്റെ ഓഫീസ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. കോട്ടയം ഐഡ ജംഗ്ഷനിലെ ഓഫീസ് ഇന്നലെ തുറന്നത് പഴയ ജോസഫ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കുന്നതിന്റെ ആദ്യ പടിയാണെന്ന് കരുതപ്പെടുന്നു.

കേരളാ കോണ്‍ഗ്രസുകളുടെ ലയനത്തെ തുടര്‍ന്ന് ഏറെ നാളുകളായി അടഞ്ഞുകിടന്നിരുന്ന ഓഫീസാണ് ഇന്നലെ വീണ്ടും തുറന്നത്. ജോസഫ് ഗ്രൂപ്പിന്റെ പഴയ ഓഫീസ് സെക്രട്ടറി, ഓഫീസ് സ്റ്റാഫ് തുടങ്ങിയവര്‍ ഇവിടെ സജീവമായി. മാണിയുമായുള്ള രണ്ടാമത്തെ പിളര്‍പ്പിനുശേഷമാണ് ജോസഫ് ഗ്രൂപ്പ് ഈ ഓഫീസ് തുടങ്ങിയത്.

ആറു മാസം മുമ്പ് പി.ജെ. ജോസഫ് ചെയര്‍മാനായുളള രാജീവ് ഗാന്ധി സ്റ്റഡി സെന്ററിന്റെ ബോര്‍ഡ് ഓഫീസില്‍ സ്ഥാപിച്ചു ജോസഫ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചിരുന്നു. എന്നാല്‍ പിന്നീടു പാര്‍ട്ടിക്കുളളില്‍ ഇതു വിവാദമായതിനെത്തുടര്‍ന്നു ഗാന്ധിജി സ്റ്റഡി സെന്റര്‍ എന്ന ബോര്‍ഡ് മാറ്റിയില്ലെങ്കിലും ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ഈ ഓഫീസിനാണ് ഇപ്പോ വീണ്ടും അനക്കം വച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here