ജോസ് ടോം യു.ഡി.എഫ് സ്വതന്ത്രന്‍, ഓട്ടോറിക്ഷ, പൈനാപ്പിള്‍, ഫുട്‌ബോള്‍ എന്നിവയിലൊന്ന് ചിഹ്നം

0

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നമില്ല. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍തഥിയായി നല്‍കിയ പത്രിക വരണാധകാരി തള്ളി. യു.ഡി.എഫ് സ്വതന്ത്രനായി നല്‍കിയ പത്രിക അംഗീകരിച്ചു.

രണ്ടില ചിഹ്നം നല്‍കാനാവില്ലെന്ന് വരണാധികാരിക്കു മുന്നിലും ജോസഫ് വിഭാഗക്കാര്‍ വാദിച്ചു. ഇതേതുടര്‍ന്ന് ജോസ് കെ. മാണിയുടെ തെരഞ്ഞെടുപ്പ് സ്‌റ്റേ ചെയ്ത തൊടുപുഴ മുന്‍സിഫ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വരണാധികാരിയുടെ തീരുമാനമുണ്ടായത്.

ജോസ് ടോം സ്വതന്ത്രനാണെന്ന് വ്യക്തമായതോടെ സ്വതന്ത്രനായി പത്രിക നല്‍കിയിരുന്ന ജോസഫ് കണ്ടത്തിലും പത്രിക പിന്‍വലിച്ചു. പാലായില്‍ ചിഹ്നം പ്രശ്‌നമല്ലെന്നാണ് ജോസ് ടോം പുലിക്കുന്നേല്‍ പ്രതികരിച്ചത്. മാണിസാര്‍ പാലായില്‍ ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓട്ടോറിക്ഷ, പൈനാപ്പിള്‍, ഫുട്‌ബോള്‍ എന്നിവയിലൊന്നായിരിക്കും ജോസ് ടോമിന്റെ ചിഹ്നം.

വരണാധികാരിയുടെ തീരുമാനം വന്നതിനു പിന്നാലെ പാലായില്‍ ജോസ് ടോമിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here